Skip to main content

കളമശ്ശേരി ഗവ. ഐടിഐയില്‍ ഒഴിവ്

 

    കളമശ്ശേരി ഗവ. ഐടിഐയില്‍ പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റര്‍ (മെട്രിക് ട്രേഡ്) അഞ്ച് ഒഴിവ്. നോണ്‍ മെട്രിക് ട്രേഡ് 200 കാര്‍പ്പന്റര്‍ പെയിന്റര്‍ ജനറല്‍ , ട്രേഡുകളിലേക്ക് യഥാക്രമം ഒന്ന്, എട്ട് ഒഴിവുകളും നിലവിലുണ്ട് . ഈ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 22 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നതാണ്. പത്താംക്ലാസ് പാസായവര്‍ക്കും, അതിന് മുകളില്‍ യോഗ്യത ഉള്ളവര്‍ക്കും മെട്രിക് ട്രേഡുകളിലേക്കും, പത്താംക്ലാസ്സ് പാസാകാത്തവര്‍ക്ക് നോണ്‍മെട്രിക് ട്രേഡുകളിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ ഫോം ഓഫീസില്‍ നിന്നും കൈപ്പറ്റാവുന്നതാണ്,. ഫോണ്‍  0484 2555505

date