Skip to main content

ടെണ്ടർ ക്ഷണിച്ചു

 

നവംബർ 10 മുതൽ 12 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് വേദി, പന്തൽ എന്നിവയുടെ ക്രമീകരണത്തിനായി ജി.എസ്.ടി. രജിസ്ട്രേഷനുളള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് ഈ മാസം 26 ന് ഉച്ചയ്ക്ക് ശേഷം രണ്ട് വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കാവുന്നതാണ്. നിർദ്ദിഷ്ട സമയപരിധിക്കുളളിൽ ലഭിക്കുന്ന ക്വട്ടേഷനുകൾ മാത്രമേ സ്വീകരിക്കുകയുളളു. വിശദ വിവരങ്ങൾക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484- 2422227. ഇ-മെയിൽ: ddeekm@gmail.com

date