Skip to main content
ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള മീഡിയ അക്കാദമിയിലെ വിദ്യാർത്ഥികൾ എറണാകുളം സുഭാഷ് പാർക്കിൽ അവതരിപ്പിച്ച ഫ്ലാഷ് മോബില്‍ നിന്ന്.

ലഹരി വിരുദ്ധ പ്രചാരണം:  ഫ്ലാഷ് മോബുമായി കേരള മീഡിയ അക്കാദമി വിദ്യാർഥികൾ

 

      സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരളാ മീഡിയ അക്കാദമി വിദ്യാർഥികൾ എറണാകുളം സുഭാഷ് പാർക്കിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 'തിരുത്ത്- ലീവ് ഡ്രഗ്സ് ആൻ്റ് സേവ് യുവർ ലൈഫ് ' എന്ന ബോധവത്കരണ പരിപാടിയിൽ മീഡിയ അക്കാദമി അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.   വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഫ്ലാഷ് മോബിലൂടെ ലക്ഷ്യമാക്കുന്നത്. 
      ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ കേരളത്തിന് അകത്തും വിദേശത്തുമുള്ള വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാദമിയുടെ ഓൺലൈൻ റേഡിയോ ആയ റേഡിയോ കേരളയും മീഡിയ ക്ലബ്ബും ചേർന്ന് ഓൺലൈൻ പ്രസംഗ മത്സരം, ഷോർട്ട് വീഡിയോ മേക്കിംഗ് കോണ്ടസ്റ്റ്,  ലഹരി വിരുദ്ധ പോസ്റ്റർ ഡിസൈനിംഗ് മത്സരം, സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ, സ്ട്രീറ്റ് പ്ലേ, ഫ്ലാഷ് മോബ് എന്നിവയും സംഘടിപ്പിക്കും.

date