Skip to main content

2022ലെ വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2022ലെ വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതകള്‍ , സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍ എന്നിവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. മറ്റ് വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം. പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍, ഹ്രസ്വചിത്രീകരണം, പുസ്തകം, സി.ഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ പൂജപ്പുര  ജില്ലാ വനിത ശിശു വികസന ഓഫീസില്‍ നവംബര്‍ 15ന് മുന്‍പായി ലഭിക്കണമെന്നും ജില്ല വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 8921697457. വെബ്‌സൈറ്റ് : www.wcd.kerala.gov.in

date