Skip to main content

ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്പശാല

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ 'ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം ഉദ്ഘാടനം ചെയ്തു. ബാലസൗഹൃദ കേരളം പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ലഹരി ഉപയോഗം, കുട്ടികളിലെ ആത്മഹത്യ പ്രവണത, കുട്ടികള്‍ നേരിടുന്ന ശാരീരിക -മാനസിക വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുകയാണ് ബാലസംരക്ഷണ സമിതികളുടെ ലക്ഷ്യം. ബാലാവകാശ നിയമങ്ങളെ കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ട അവശ്യകതയെപ്പറ്റിയും ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ ജോബി ഐ. ബി ക്ലാസ് നയിച്ചു. അങ്കണവാടി ടീച്ചര്‍മാര്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം ലഭ്യമായത്. സമിതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

date