Skip to main content

സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജ് 2022-23 അധ്യായനവര്‍ഷത്തെ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 25 ന് നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പത്തനംതിട്ട ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ അഡ്മിഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഇപ്പോള്‍ അഡ്മിഷന്‍ നേടിയിട്ടുള്ളവര്‍ക്കും ബ്രാഞ്ച്മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. പുതിയതായി അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍ രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ് എന്നിവയും കൊണ്ടുവരണം. മറ്റ് പോളിടെക്നിക്ക് കോളജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ്, അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവ മാത്രം ഹാജരാക്കിയാല്‍ മതിയാകും.

 

രജിസ്ട്രേഷന്‍സമയം : രാവിലെ 9 മുതല്‍ 10 വരെ മാത്രം. ഒക്ടോബര്‍ 25 ന് ഒന്നു മുതല്‍ 70000 വരെ റാങ്ക് ഉള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. റ്റി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.സി, മുസ്ലിം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം, ലാറ്റിന്‍ കാത്തലിക്ക്, പിന്നാക്കഹിന്ദു, പിന്നാക്ക ക്രിസ്ത്യന്‍, ധീവര, വിശ്വകര്‍മ, കുടുംബി, പട്ടികവര്‍ഗം, പട്ടികജാതി, അംഗപരിമിതര്‍, എക്സ് സര്‍വീസ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍(ഏകദേശം 4000 രൂപയും)ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. പി.ടി.എ ഫണ്ട് ക്യാഷ് ആയി നല്‍കണം.

date