Skip to main content

യോഗ പരിശീലകന്റെ ഒഴിവ്; ഇന്റർവ്യു 25ന്

കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി എൻ വൈ എസ്/ എം എസ്‌സി യോഗ, എംഫിൽ യോഗ എന്നിവയോ ബി എ എം എസ് ബിരുദത്തോടൊപ്പം അംഗീകൃത യോഗ പരിശീലനം/ ഒരു വർഷത്തെ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ്/ ഡിപ്ലോമ ഇൻ യോഗ കോഴ്സ്/ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള യോഗ പി ജി ഡിപ്ലോമ എന്നിവയോ ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള 40 വയസ്സിൽ താഴെയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ 25ന് രാവിലെ 11 മണിക്ക് കണ്ണപുരം പഞ്ചായത്ത് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0497 2860234, 9446268473.

date