Skip to main content

വർക്കല ബ്ലോക്ക് പഞ്ചായത്ത് സംരംഭക ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

സംസ്ഥാന  വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന വ്യവസായവൽക്കരണ പദ്ധതിയുടെ ഭാഗമായി ഭാഗമായി വർക്കല ബ്ലോക്ക് പഞ്ചായത്തിൽ സംരംഭക ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ ശില്പശാല ഉദ്ഘാടനം ചെയ്തു. മേളയിൽ 42 സംരംഭകർ പങ്കെടുത്തു.

 വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെ പറ്റിയും ബാങ്കിംഗ്,  വായ്പ നടപടികളെക്കുറിച്ചും ശില്പശാലയിൽ പ്രത്യേക ക്ലാസുകൾ ഉണ്ടായിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശരത് വി.എസ് സംരംഭകത്വ ക്ലാസ് നയിച്ചു.

date