Skip to main content

'നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം' മേപ്പയ്യൂരിൽ പതിനായിരം പേരെ അണിനിരത്തി ലഹരിവിരുദ്ധ ചങ്ങല തീർക്കും

 

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്തുന്നതിന്റെ ഭാ​ഗമായി മേപ്പയ്യൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന്  ലഹരിവിരുദ്ധ ചങ്ങല തീർക്കും. പഞ്ചായത്തിലെ പതിനായിരം പേരെ അണിനിരത്തി കൂനംവള്ളിക്കാവ് മുതൽ കുയിമ്പിലുന്തുവരെയാണ് മനുഷ്യച്ചങ്ങല തീർക്കുക. സംസ്ഥാന സർക്കാരിന്റെ 'ലഹരിക്കെതിരെ നവകേരള മുന്നേറ്റം' ക്യാമ്പയിന്റെ ഭാ​ഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ലഹരിക്കെതിരെയുള്ള മനുഷ്യമഹാ ശൃംഖലയിൽ ഓരോ കുടുംബങ്ങളും കണ്ണികളാവും. സംഘടനകളും സാമൂഹ്യ കൂട്ടായ്മകളും ചങ്ങലയിൽ അണിനിരക്കും. 'നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം' എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ഓരോ വാർഡുകളിൽ നിന്നുള്ളവർ അവർക്ക് നിശ്ചയിച്ച  സ്ഥലങ്ങളിലും മേപ്പയൂർ ടൗണിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ അതത് സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് അണിനിരക്കുക. നവംബർ ഒന്നിന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലഹരിവിരുദ്ധ ചങ്ങല തീർക്കുക.

date