Skip to main content

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: അലോകന യോഗം ചേർന്നു 

 

സംസ്ഥാന സർക്കാറിന്റെ ഒരു വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ പദ്ധതിയുടെ കുറ്റ്യാടി മണ്ഡലതല അലോകന യോഗം ചേർന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി അധ്യക്ഷയായി.

 2022 ഏപ്രിൽ 1 മുതൽ ഇതുവരെയായി 472 ഉല്പാദന, സേവന, കച്ചവട സംരംഭങ്ങൾ മണ്ഡലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 24.65 കോടിയുടെ നിക്ഷേപം വന്നതായും 977 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും യോഗം വിലയിരുത്തി. നിയോജക മണ്ഡലത്തിലെ സംരംഭക സാധ്യതകളെ കുറിച്ച് യോഗം ചർച്ച ചെയ്തു. സംരംഭങ്ങൾക്ക് വേണ്ടി വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച്    ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു.പി. അബ്രഹാം വിശദീകരിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

സംരംഭക വർഷം 22-23 പുരോഗതി റിപ്പോർട്ട് തോടന്നൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ ഷിനോജ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ സലീന, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രജുകുമാർ കെ.ടി, കനാറാ ബാങ്ക് വട്ടോളി മാനേജർ സി.എൻ ശ്രീകാന്ത്, മണ്ഡലത്തിന് പരിധിയിലുള്ള  പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്ത്‌ സെക്രട്ടറിമാർ,മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date