Skip to main content

മുഹമ്മദ് റാഫി റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു

 

കോർപ്പറേഷൻ വാർഡ് 62 ൽ നവീകരണ പ്രവൃത്തി പൂർത്തീകരിച്ച വെള്ളയിൽ മുഹമ്മദ് റാഫി റോഡിന്റെ ഉദ്ഘാടനം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. തീരദേശ റോഡുകളുടെ വികസന പദ്ധതിയുടെ ഭാഗമായി 1.65 കോടി രൂപ ചിലവിലാണ് റോഡ് നവീകരിച്ചത്‌. 

ഓവുചാലുകൾ, ഡ്രൈനേജ് സൗകര്യം എന്നിവയോടെ ബിഎം ആൻഡ് ബിസി രീതിയിലാണ് റോഡ് ഒരുക്കിയത്. ചടങ്ങിൽ കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പ്രദീപ് കുമാർ.എ മുഖ്യാതിഥിയായി. 

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. കെ സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ കെ. റംലത്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. ജയദീപ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

date