Skip to main content

ചെറുവണ്ണൂർ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ലേണിങ്‌ ആന്റ് റിസോഴ്സ് സെന്റർ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

 

ചെറുവണ്ണൂർ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ലേണിങ്‌ ആന്റ് റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. തൊഴിൽ നൈപുണ്യ വികസനത്തിനായുള്ള വിവിധ കോഴ്സുകളെക്കുറിച്ച് മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്ന തരത്തിലാണ് സ്കൂളിൽ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സ്കൂളിലെ 90 കുട്ടികൾ ഓരോ വൃക്ഷതൈ വീതം കോമ്പൗണ്ടിൽ വച്ചു പിടിപ്പിക്കുന്ന നവഹരിതം പദ്ധതിയുടെ ഉദ്ഘാടനവും വേദിയിൽ നടന്നു. ഇതിന്റെ ഭാഗമായി മന്ത്രി ഒരു വിദ്യാർത്ഥിക്ക് പ്ലാവിൻ തൈ നൽകി.

കുട്ടികളിൽ ചെറുപ്പം തൊട്ടേ സമ്പാദ്യശീലം വളർത്തുന്നതിനായി കേരള ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വിദ്യാനിധി പദ്ധതിക്കും ഇന്ന് തുടക്കം കുറിച്ചു. ഭക്ഷ്യമേളയിലൂടെ കുട്ടികൾ സമാഹരിച്ച പണമുപയോഗിച്ച് വാങ്ങിയ ടി വി സ്കൂളിലെ ഭിന്നശേഷിയുള്ള വിദ്യാർത്ഥിനിക്ക് മന്ത്രി സമ്മാനിച്ചു.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, വി എച് എസ് സി പ്രിൻസിപ്പാൾ പി. സഞ്ജീവ് കുമാർ, എച് എസ് എസ് പ്രിൻസിപ്പാൾ കെ. സഫിയ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം. ദിലീപ് കുമാർ, കേരള ബാങ്ക് മാനേജർ എം ശ്രീലത, പി ടി എ പ്രസിഡന്റ് കെ. പി. അജയൻ തുടങ്ങിയവർ പങ്കെടുത്തു.

date