Skip to main content

പെൻഷൻകാർ രേഖകൾ ഹാജരാക്കണം

കെട്ടിട നിർമാണ തൊഴിലാളി  ക്ഷേമ ബോർഡിൽ നിന്നും വിവിധ പെൻഷനുകൾ ലഭിച്ചു കൊണ്ടിരിക്കുന്നവർ 2023 മുതൽ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി അക്ഷയയിൽ നിന്ന് ലഭിക്കുന്ന ജീവൻ പ്രമാൺ/ ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ്ആധാർ കാർഡ് കോപ്പിപെൻഷൻ പാസ്സ്ബുക്ക്/ കാർഡ് കോപ്പിനിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന ബാങ്ക് പാസ്സ് ബുക്ക് കോപ്പി (കേരള ബാങ്ക് മുഖാന്തിരം പെൻഷൻ കൈപ്പറ്റുന്നവർ പുതുക്കിയ അക്കൗണ്ട് നമ്പർ, IFSC കോഡ്) എന്നിവ ഡിസംബർ 31നകം കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

പി.എൻ.എക്സ്.  5265/2022

date