Skip to main content

കോർപ്പറേഷനിൽ സേവനങ്ങളും പരാതികളും  ഇനി മൈ കൊച്ചി ആപ്പിൽ കോർപ്പറേഷൻ ഇനി സ്മാർട്ട്‌

 

അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണം ലക്ഷ്യമിട്ട് മൈ കൊച്ചി ആപ്പുമായി കൊച്ചി കോർപ്പറേഷന്‍. കേരളപ്പിറവി ദിനവും കോർപ്പറേഷന്‍ ദിനവുമായ നവംബർ ഒന്നിനാണ് പദ്ധതിക്ക് തുടക്കം. നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും, പരാതി പരിഹാരവും ഇനി മൈ കൊച്ചി എന്ന ആപ്പിലൂടെ ഏകോപിപ്പിക്കുന്നതാണ്‌ പദ്ധതി.

മേയർ അഡ്വ. എം. അനിൽകുമാറിന്‍റെ നിർദേശപ്രകാരം രൂപകല്‍പ്പന ചെയ്ത പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ 61, 62, 65 ഡിവിഷനുകളിലാണ് തുടക്കത്തിൽ നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി മറ്റ് ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതി നടപ്പാക്കുന്ന ഡിവിഷനുകളിൽ മാലിന്യ ശേഖരണത്തിനുള്ള യൂസർ  ഫീ നവംബർ ഒന്നു മുതൽ മൈ കൊച്ചി ആപ്പിലൂടെ നൽകാം. വ്യാപാര സ്ഥാപനങ്ങളിലാണ് ഇത് ആദ്യം പ്രാബല്യത്തിലാകുക. ‍ഡിസംബർ 31നകം മുഴുവന്‍ ഡിവിഷനുകളും മൈ കൊച്ചി ആപ്പിന്‍റെ പരിധിയിലാകും.

അടുത്ത ആറ്‌ മാസത്തിനുള്ളിൽ വസ്തു നികുതി, കെട്ടിട നിർമാണാനുമതി, ജനന - മരണ സർട്ടിഫിക്കറ്റുകൾ, വ്യാപാരാവശ്യത്തിനുള്ള ലൈസന്‍സുകള്‍, ഹോട്ടൽ ലൈസന്‍സ് എന്നിവയും ആപ്പ് വഴി ലഭ്യമാകുമെന്ന് നഗരസഭാ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദർ അറിയിച്ചു.

date