Skip to main content

മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാക്ഷരത നൽകാൻ നൈപുണ്യ നഗരം പദ്ധതി   

മുതിർന്ന പൗരന്മാർക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരത നൽകാനായി ജില്ലയിൽ നൈപുണ്യ നഗരം പദ്ധതി ആരംഭിക്കുന്നു.  എറണാകുളം ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്.  
 
ആധുനിക വാർത്താ വിനിമയ സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം മുതിർന്ന പൗരന്മാർക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ താല്പര്യമുള്ള മുതിർന്ന പൗരന്മാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
 
കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് ആണ് ജില്ലയിൽ പരിപാടി ഏകോപിപ്പിക്കുന്നത്.  ഐ.എച്ച്.ആർ.ഡിയുടെ എറണാകുളം റീജിയണൽ സെന്റർ ആണ് പരിശീലനം നൽകുന്നത്. 10  ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പറവൂരിൽ നടത്തും.
 
82 ഗ്രാമ പഞ്ചായത്തുകളിലെയും  13 നഗരസഭകളിലെയും 50 വീതം വയോജനങ്ങൾക്കു കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളിൽ പരിജ്ഞാനം നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കേരളം അക്കാദമി ഫോർ സ്കിൽ എക്സല്ലൻസിന്റെ ജില്ലാ ഓഫീസറായ മധു കെ ലെനിൻ അറിയിച്ചു.

date