Skip to main content

കല്ലഞ്ചേരി - തറേശ്ശേരി റോഡ് നവീകരണത്തിനൊരുങ്ങുന്നു

 
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ കല്ലഞ്ചേരി - തറേശ്ശേരി റോഡ് നവീകരണത്തിനൊരുങ്ങുന്നു.  നവകേരള കർമ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  റോഡിന്റെ നിർമ്മാണം നടത്തുന്നത്. 3.10 കോടി രൂപ ഇതിനായി അനുവദിച്ചു. 1.3 കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് ഉപയോഗിച്ചാണ് റോഡ് നിർമ്മിക്കുക
 
റോഡിന് പുറമെ കാന, കവർസ്ലാബ്, ബണ്ട് എന്നിവയും നിർമ്മിക്കും. റോഡിന്റെ നിർമ്മാണത്തോടൊപ്പം അഞ്ചുവർഷത്തെ പരിപാലനവും ഉറപ്പാക്കിയിട്ടുണ്ട്.
 
റോഡിന്റെ നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം നവംബർ മൂന്ന് വ്യാഴാഴ്ച രാവിലെ പത്തിന് കെ. ജെ മാക്സി എം. എൽ. എ നിർവഹിക്കും.

date