Skip to main content

ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാൻ അവസരം

 
പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവ് പുലര്‍ത്തുന്ന പൊതു വിദ്യാലയങ്ങള്‍ക്ക് ഹരിതവിദ്യാലയം റിയാലിറ്റിഷോയില്‍ പങ്കെടുക്കാൻ അവസരം. 2020 ജൂണ്‍ 1 മുതലുള്ള സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാലയങ്ങള്‍ക്ക് ഷോയില്‍ അവതരിപ്പിക്കാം. കൈറ്റ് വിക്ടേഴ്സ് വഴി ഡിസംബര്‍ മാസത്തിലാണ് സംപ്രേഷണം. വിജയികളാകുന്ന വിദ്യാലയങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ സമ്മാനം ലഭിക്കും.  അവസാന റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകള്‍ക്ക് 2 ലക്ഷം രൂപ വീതവും ലഭിക്കും. കോവിഡ് കാലത്തു വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക, ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് രേഖപ്പെടുത്തുക കൂടിയാണ് ഹരിതവിദ്യാലയം റിയാലിറ്റി ഷോ വഴി ലക്ഷ്യമാക്കുന്നത്. അപേക്ഷകള്‍ ഓണ്‍ലൈനായി www.hv.kite.kerala.gov.in  എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 4.

date