Skip to main content

എന്‍സിവിറ്റി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ 2014 മുതല്‍ 2017 ആഗസ്റ്റ് വരെ എന്‍സിവിറ്റി ട്രേഡുകളില്‍ പ്രവേശനം നേടിയതും ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ടവരും ആയ ട്രെയിനികളില്‍ നിന്നും, 2018 മുതല്‍ വാര്‍ഷിക സമ്പ്രദായത്തില്‍ പ്രവേശനം നേടിയ ട്രെയിനികളില്‍ നിന്നും 2022 നവംബറില്‍ നടക്കുന്ന എന്‍സിവിറ്റി സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് നിശ്ചിതഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു.

 

സിബിറ്റി ഫീസായ 163 രൂപയും രജിസ്ട്രേഷന്‍ ഫീസായ 50 രൂപയും നവംബര്‍ 10നകം പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ അനുബന്ധരേഖകള്‍ സഹിതം അന്നേ ദിവസം വൈകുന്നേരം നാലിനകം പ്രിന്‍സിപ്പല്‍ മുന്‍പാകെ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2 259 952.
 

date