Skip to main content

പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 66533 വോട്ടര്‍മാര്‍; കൊമ്പങ്കേരി ഡിവിഷനില്‍ 5449 വോട്ടര്‍മാര്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 31024 പുരുഷന്‍മാരും 35509 സ്ത്രീകളും ഉള്‍പ്പെടെ ആകെ 66533 വോട്ടര്‍മാരുണ്ടെന്ന് ഇലക്ഷന്‍വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷമി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനില്‍ 2,614 പുരുഷന്‍മാരും 2,835 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 5449 വോട്ടര്‍മാരാണുള്ളത്. നവംബര്‍ ഒന്‍പതിനാണ് ഉപതെഞ്ഞെടുപ്പ് നടക്കുന്നത്. പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും കൊമ്പങ്കേരി ഡിവിഷനിലേക്കും മൂന്നു വീതം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

 

പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ത്ഥികളുടെ പേര്:
ആനി തോമസ്, മായ അനില്‍കുമാര്‍, സന്ധ്യമോള്‍.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനിലെ സ്ഥാനാര്‍ത്ഥികളുടെ പേര്:  
അനീഷ്, വി.റ്റി. പ്രസാദ്, വി.കെ. മധു.

date