Skip to main content

ലഹരി വിരുദ്ധ കാമ്പയിന്‍: ദീപശിഖാ പ്രയാണം

തിരുവല്ല മാര്‍ത്തോമാ കോളേജില്‍ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എന്‍.എസ്.എസ്. യൂണിറ്റുകളുടെ സഹകരണത്തോടെ ദീപശിഖാ പ്രയാണത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് മാത്യൂ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എന്‍.രാജീവ് വിഷയാവതരണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീത ദാസ് മുഖ്യപ്രഭാഷണം നടത്തി. അസി.പ്രൊഫ. റെനോഷ് ടോം,(കണ്‍വീനര്‍, ആന്റീ ഡ്രഗ് സെല്‍, തിരുവല്ല മാര്‍ത്തോമാ കോളേജ്),  അസി.പ്രൊഫ.എലിസബത്ത് ജോര്‍ജ് (പ്രോഗ്രാം ഓഫീസര്‍, മാര്‍ത്തോമാ കോളേജ്, തിരുവല്ല) തുടങ്ങിയവര്‍ പങ്കെടുത്തു. എസ്‌സി സ്‌കൂള്‍, ബാലികാമഠം, കെ എസ് ആര്‍ടിസി ബസ് സ്റ്റാന്റ് തിരുവല്ല എന്നിവിടങ്ങളില്‍ തെരുവുനാടകാവതരണവും നടത്തി.

 

ജില്ലയിലെ വിവിധ ഇടങ്ങളിലും വിദ്യാലയങ്ങള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, സാമൂഹ്യ സന്നദ്ധ കൂട്ടായ്മകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികളും ലഹരി വിരുദ്ധ കര്‍മ്മ പദ്ധതികളുമാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്.

date