Skip to main content

വിജിലൻസ് കോട്ടയം ഓഫീസിൽ വീഡിയോ കോൺഫറൻസിംഗ് റൂം ഉദ്ഘാടനം   ഇന്ന്

 

കോട്ടയം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല, കോട്ടയം ഓഫീസിൽ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ വീഡിയോ കോൺഫറൻസിംഗ് റൂമിന്റെ ഉദ്ഘാടനം   ഇന്ന് (ഒക്ടോബർ 31 )  ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-സാംസ്‌കാരിക -രജിസ്ട്രേഷൻ വകുപ്പു മന്ത്രി  വി. എൻ. വാസവൻ വീഡിയോ കോൺഫറൻസിംഗ് റൂമിന്റെ ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. മലയാള ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായ ഉദ്യോഗസ്ഥർ ക്കുള്ള സമ്മാനദാനവും മന്ത്രി നിർവ്വഹിക്കും.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും.  തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. കോട്ടയം നഗരസഭാംഗം റീബാ വർക്കി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി: വി. ജി. വിനോദ്കുമാർ, ഡി വൈ.എസ്. പി: വി. ആർ. രവികുമാർ എന്നിവർ പ്രസംഗിക്കും.
(കെ.ഐ.ഒ.പി.ആർ. 2650/2022)
 

date