Skip to main content

കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് തുടക്കമായി

 

കോട്ടയം : ലോകത്തെവിടെയുമുള്ള വിനോദ സഞ്ചാരികൾക്ക് സന്തോഷം നൽകുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളാണ് കേരളത്തിലെ ഓരോ കൊച്ചു ഗ്രാമങ്ങളുമെന്ന് തോമസ് ചാഴികാടൻ എം.പി . വലിയ ടൂറിസം സാധ്യതകളുള്ള പ്രദേശമാണ് കേരളം. ആ സാധ്യതകളെ വേണ്ട വിധത്തിൽ വിനിയോഗിക്കാത്തത് പരാജയമാണ്. അതിന് മാറ്റം വരുത്തുന്നതാണ്   എഴുമാന്തുരുത്തിൽ സംഘടിപ്പിച്ച ടൂറിസം ഫെസ്റ്റന്ന് എം.പി അഭിപ്രായപ്പെട്ടു.
 കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.പി.   മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, വൈസ്  പ്രസിഡന്റ് നയന ബിജു, സ്ഥിരം സമിതി അധ്യക്ഷ  സെലിനാമ്മ ജോർജ് , കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി പ്രമോദ്, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല , കടുത്തുരുത്തി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എസ്. സുമേഷ്, ജിൻസി എലിസബത്ത്, ശാന്തമ്മ രമേശൻ , കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , കടുത്തുരുത്തി  ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ- ഓർഡിനേറ്റർ രൂപേഷ് കുമാർ എന്നിവർ പങ്കെടുത്തു.
കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ആഭിമുഖ്യത്തിൽ ഒക്ടോബർ 30 മുതൽ നവംബർ രണ്ടുവരെയാണ് ടൂറിസം ഫെസ്റ്റ്  സംഘടിപ്പിക്കുന്നത്. 
  ഫെസ്റ്റിനോടനുബന്ധിച്ച് ഇന്ന് സഞ്ചാരികൾക്കായി ശിക്കാര ബോട്ടിങ്‌, കയാക്കിങ് മത്സരം, വള്ളംകളി മത്സരം എന്നിവ സംഘടിപ്പിച്ചു.
 

date