Skip to main content

മലയാളഭാഷാ ദിനാചരണം

 

കോട്ടയം: കേരളപ്പിറവിദിനത്തോട് അനുബന്ധിച്ച് നവംബർ ഒന്ന് രാവിലെ 11.30 ന് മീനച്ചിൽ താലൂക്ക് ഓഫീസും പാലാ ആർ.ഡി. ഓഫീസും സംയുക്തമായി  മലയാളഭാഷാ ദിനാചരണ പരിപാടി നടത്തും. പാലാ ആർ.ഡി.ഒ : പി.ജി. രാജേന്ദ്രബാബു അധ്യക്ഷനായിരിക്കും. മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഡോ. സോജൻ പുല്ലാട്ട് മുഖ്യപ്രഭാഷണം നിർവഹിക്കും. 

(കെ.ഐ.ഒ.പി.ആർ. 2653/2022)

date