Skip to main content

അത്‌ലറ്റിക്‌സ് പരിശീലകരെ തിരഞ്ഞെടുക്കുന്നു; വോക്ക് ഇൻ ഇന്റർവ്യൂ

 

കോട്ടയം: കേന്ദ്ര കായിക യുവജനകാര്യ വകുപ്പിന്റെ  ഖേലോ ഇന്ത്യ പദ്ധതി പ്രകാരം കോട്ടയത്ത് ആരംഭിക്കുന്ന അത്‌ലറ്റിക്‌സ് പരിശീലന പരിപാടിയിലേയ്ക്ക് അത്‌ലറ്റിക്‌സ് പരിശീലകരെ തിരഞ്ഞെടുക്കുന്നു. അത്‌ലറ്റിക്‌സിൽ ദേശീയ-അന്തർദേശീയ തലത്തിൽ നേട്ടം കൈവരിച്ചവർക്കാണ് അവസരം. 2022 ഒക്ടോബർ 31 ന് 40 വയസ് പൂർത്തിയാകാത്തവരും കോട്ടയം ജില്ലയിൽ സ്ഥിരതാമസക്കാരുമായ അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ രണ്ടിന് രാവിലെ  10ന് തിരുവനന്തപുരത്തുള്ള സംസ്ഥാന സ്‌പോർട് കൗൺസിലിൽ നേരിട്ട് വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരം www.sportscouncil.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 8547575248, 0481 - 2563825.

(കെ.ഐ.ഒ.പി.ആർ. 2649/2022)

date