Skip to main content

ശക്തമായ മഴ സാധ്യത; നവംബർ മൂന്നുവരെ ജില്ലയിൽ മഞ്ഞ അലേർട്ട്

 

കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നവംബർ മൂന്നുവരെ കോട്ടയം ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. കേരളത്തിൽ തുലാവർഷം ഞായറാഴ്ച എത്തിച്ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി /മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

(കെ.ഐ.ഒ.പി.ആർ. 2648/2022) 

date