Skip to main content

മലയാള ദിനം, ഭരണഭാഷ വാരാഘോഷം ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച (നവംബർ 1)

 

കോട്ടയം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച (നവംബർ 1) ഉച്ചകഴിഞ്ഞ് രണ്ടിന് കളക്‌ട്രേറ്റിൽ നടക്കും. സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയാകും. നഗരസഭാംഗം റീബ വർക്കി, വിവര-പൊതുജനസമ്പർക്ക വകുപ്പ്‌
മേഖല ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുക്കും. ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാഭരണകൂടത്തിന്റെയും 
വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി ക്ലാസുകൾ, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ മലയാള ഭാഷ പ്രതിജ്ഞയെടുക്കും.
 

date