Skip to main content

പ്രൊജക്ട് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രൊജക്ട് ഓഫീസർ (ശമ്പള സ്‌കെയിൽ  50200-105300) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാനശമ്പള സ്‌കെയിലിൽ / 1st ഗസറ്റഡ് തസ്തികയിൽ സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രംപ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബർ 16നു മുൻപായി ഡയറക്ടർന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്വികാസ് ഭവൻനാലാം നില,  തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

പി.എൻ.എക്സ്.  5279/2022

date