Skip to main content

എല്ലാ മെഡിക്കൽ, ദന്തൽ, നഴ്സിംഗ് കോളേജുകളിലും മനുഷ്യ ശൃംഖല

നവംബർ ഒന്നിന് സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽദന്തൽനഴ്സിംഗ് കോളേജുകളും സർക്കാരിന്റെ 'ലഹരി മുക്ത കേരളംകാമ്പയിനിൽ പങ്കാളികളാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ സർക്കാർ മെഡിക്കൽദന്തൽനഴ്സിംഗ് കോളേജുകളിലും മനുഷ്യ ശൃംഖല സൃഷ്ടിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. ഇതുസംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എല്ലാ സർക്കാർ മെഡിക്കൽദന്തൽനഴ്സിംഗ് കോളേജുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ മറ്റ് സ്ഥാപന മേധാവികളുമായി കൂടിയാലോചിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും വേണം. എല്ലാ വിദ്യാർത്ഥികളുടേയും പങ്കാളിത്തം ഉറപ്പാക്കണം. അധ്യാപകർ മുൻകൈയ്യെടുത്ത് പ്രതിജ്ഞ വിദ്യാർത്ഥികളിലെത്തിക്കണമെന്നും നിർദേശം നൽകി.

പി.എൻ.എക്സ്.  5283/2022

date