Post Category
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2022 പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി നവംബർ രണ്ടിനകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് ഒടുക്കിയശേഷം വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 2, 3 തീയതികളിൽ അതത് കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
പി.എൻ.എക്സ്. 5285/2022
date
- Log in to post comments