Skip to main content

ഇരിങ്ങാലക്കുട  പോരാട്ടത്തിന്റെ ചരിത്രമുള്ള നാട്: മന്ത്രി ആർ.ബിന്ദു

 

കലയുടെയും സംസ്കാരത്തിന്റെയും സംഗമഭൂമിയായ ഇരിങ്ങാലക്കുട പോരാട്ടങ്ങളുടെ ത്യാഗ നിർഭരമായ ചരിത്രമുള്ള നാട് കൂടിയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ഇരിങ്ങാലക്കുട കുടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സിന്റെ രണ്ടാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടിന്റെ ജൈന പാരമ്പര്യത്തെ  ഓർമ്മിപ്പിച്ച മന്ത്രി ഇരിങ്ങാലക്കുടയുടെ പൈതൃകങ്ങളെയും സംസ്കാരത്തെയും  അതുപോലെ തന്നെ  പരിപോഷിപ്പിച്ച് പോകുന്നുണ്ടെന്നും പറഞ്ഞു. 

സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഞാനും ഇരിങ്ങാലക്കുടയും എന്ന വിഷയത്തിൽ ചരിത്ര സെമിനാർ  അവതരിപ്പിച്ചു.  കുടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷനായ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായി. വാർഡ് കൗൺസിലർമാരായ സന്തോഷ് ബോബൻ, സ്മിത വിജയകുമാർ, മ്യുസിയം ആൻഡ് ആർക്കൈവ് ഡയറക്ടർ ഡോ.കെ രാജേന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ ഷിജിത് എന്നിവർ പങ്കെടുത്തു.

date