Skip to main content
കോർപ്പറേഷൻ മാലിന്യ പ്ലാന്റ് ട്രയൽ റൺ  മാറ്റാപുറത്ത് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു

കോർപ്പറേഷൻ മാലിന്യ പ്ലാന്റ് ട്രയൽ റൺ നടത്തി

 

കോർപ്പറേഷൻ മാറ്റാംപുറത്ത് യൂണിസെഫ് ഫണ്ടിൽ നിർമ്മിച്ച ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് ട്രയൽ റൺ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ 25 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ ചെലവിട്ടാണ്  പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.

ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണം  കാലഘട്ടത്തിന്റെ ആവശ്യമാണെങ്കിലും  പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. മാലിന്യം  മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ നഴ്സറികളിലേയ്ക്ക് വളമായി ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പ്ലാന്റിന്റെ പ്രാരംഭത്തിൽ മാടക്കത്തറ പഞ്ചായത്ത് പരിധിയിൽ നിന്നാണ് മാലിന്യം ശേഖരിക്കുക. ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്  പ്രവർത്തനങ്ങൾ കണ്ട് മനസിലാക്കുന്നതിനായി കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പും
ട്രയൽ റണിന്റെ ഭാഗമായി. 

മേയർ എം കെ വർഗീസ് ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ കലക്ടർ ഹരിത വി കുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വർഗ്ഗീസ് കണ്ടംകുളത്തി, സാറാമ്മ റോമ്പ്സൺ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹൻ,  വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, കൗൺസിലർമാർ സജിത ഷീബു, സുബി സുകുമാർ , കോർപ്പറേഷൻ സെക്രട്ടറി ആർ രാഹേഷ് കുമാർ, സുപ്രണ്ട് എഞ്ചിനീയർ ഷൈബി ജോർജ്ജ്,  ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date