Skip to main content
ഫോട്ടോ: വിളയൂര്‍ ഗ്രാമപഞ്ചായത്തും ഷൊര്‍ണൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച സമന്വയ പദ്ധതി വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ദേവി എം. കെ. ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

വിളയൂരില്‍ സമന്വയ രജിസ്ട്രേഷന്‍ ക്യാമ്പ് നടന്നു

 

 

വിളയൂര്‍ ഗ്രാമപഞ്ചായത്തും ഷൊര്‍ണൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി വിളയൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സമന്വയ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഗിരിജാ ദേവി ഉദ്ഘാടനം ചെയ്തു. ഉദ്യോഗാര്‍ത്ഥികള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും മെച്ചപ്പെട്ട ജീവിതസാഹചര്യത്തിന് ഇത്തരം പദ്ധതികള്‍ അനിവാര്യമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ശേഷം തൊഴില്‍ സാധ്യതകളെക്കുറിച്ചും യഥാസമയം രജിസ്ട്രഷന്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഷൊര്‍ണൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ സി. മണികണ്ഠന്‍ ബോധവത്ക്കരണ ക്ലാസ് എടുത്തു. തൊഴില്‍ വകുപ്പ് പട്ടികജാതി, പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളുടെ സമഗ്ര തൊഴില്‍ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയാണ് സമന്വയ.
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കല്‍, അധിക യോഗ്യത ചേര്‍ക്കല്‍, രജിസ്ട്രേഷന്‍ എന്നിവയുടെ പ്രാധാന്യം, എംപ്ലോയ്മെന്റ് വകുപ്പിന്റെ സ്വയംതൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, നവജീവന്‍, രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ജോബ് ക്ലബ്ബ്/ മള്‍ട്ടി പര്‍പസ് സര്‍വീസ് സെന്റെഴ്സ് എന്നീ പദ്ധതികളെ കുറിച്ചും എംപ്ലോയ്മെന്റ് ഓഫീസര്‍ സി. മണികണ്ഠന്‍ ബോധവത്കരണ ക്ലാസില്‍ പറഞ്ഞു.
ക്യാമ്പില്‍ പട്ടികജാതി വിഭാഗം 22, പട്ടികവര്‍ഗം 20 എന്നിങ്ങനെ രജിസ്റ്റര്‍ ചെയ്തു. പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.ബി ഫെബിന, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി മണികണ്ഠന്‍, കൊപ്പം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എം നാരായണന്‍, എസ്.സി ഡെവലപ്മെന്റ് ഓഫീസര്‍ പി.എം സജിനി എന്നിവര്‍ പങ്കെടുത്തു.
 

date