Skip to main content
ഫോട്ടോ: കാവശ്ശേരിയില്‍ നടക്കുന്ന കേരളോത്സവത്തില്‍ നിന്ന്.

കാവശ്ശേരിയില്‍ കേരളോത്സവത്തിന് തുടക്കമായി

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കാവശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആറാപ്പുഴ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡംഗം എം. ഗോപന്‍ അധ്യക്ഷനായി. പരിപാടിയില്‍ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എസ്. അക്ബര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ. ഹാരിസ് എന്നിവര്‍ സംസാരിച്ചു.
ഇന്ന് (നവംബര്‍ ആറ്) കാവശ്ശേരി കെ.സി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഥ, കവിത, ഉപന്യാസ രചനകള്‍, പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, പ്രസംഗം, മാപ്പിളപ്പാട്ട്, ലളിതഗാനം, നാടന്‍പാട്ട്, മോണോ ആക്ട്, കാര്‍ട്ടൂണ്‍, ക്വിസ് മത്സരങ്ങളും ബ്ലൂസ്റ്റാര്‍ പാടൂര്‍ ആര്‍.ബി.സി ഗ്രൗണ്ടില്‍ ബാഡ്മിന്റണ്‍ മത്സരവും നടക്കും. നവംബര്‍ എട്ടിന് വോളിബോള്‍, നവംബര്‍ 11 ന് വാഴക്കച്ചിറ ഗ്രൗണ്ടില്‍ ക്രിക്കറ്റ്, വടംവലി മത്സരങ്ങളും 13 ന് കാവശ്ശേരി കെ.സി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 100, 200, 400, 800, 1200 മീറ്റര്‍ ഓട്ടം, ലോങ് ജമ്പ്, ഷോട്ട്പുട്ട്, ജാവലിന്‍ മത്സങ്ങളും നടക്കും.
സമാപന സമ്മേളനം കാവശ്ശേരി കെ.സി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ട് 4.30 ന് പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിജയികള്‍ ആലത്തൂര്‍ ബ്ലോക്ക് തലത്തില്‍ നടക്കുന്ന കേരളോത്സവത്തില്‍ പങ്കെടുക്കും.

 

date