Skip to main content

അലീറ്ററോസ് ജോസഫ് കുട്ടികളുടെ പ്രധാനമന്ത്രി

ആലപ്പുഴ: ആലപ്പുഴ കാർമ്മൽ അക്കാഡമി നാലാം ക്ളാസ് വിദ്യാത്ഥി അലീറ്ററോസ് ജോസഫ് കുട്ടികളുടെ പ്രധാനമന്ത്രി ' ഐ സി ഐ സി ബാങ്ക് മാനേജർ പി.ഒ ജോസഫ് ,  അൽഫോൺസ മൈക്കിളിൻ്റെയും മകളാണ് . പ്രസിഡൻ്റായി തിരെഞ്ഞെടുക്കപ്പെട്ട എമിറോസ് ബ്രിട്ടോ സെൻ്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂൾ ആറാം ക്ളാസ് വിദ്യാത്ഥിയാണ്.  ലിയോ തർട്ടീന്ത് അദ്ധ്യാപകൻ ജോൺ ബ്രിട്ടോയുടെയും സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി അദ്ധ്യാപിക മേരി പ്രിൻസിയുടെയും മകളാണ് എമിറോസ് ബ്രിട്ടോ .  14 ന് നടക്കുന്ന ശിശുദിന റാലിക്ക് ഇരുവരും നേതൃത്വം നൽകും ശിശുദിന സമ്മേളനം പ്രധാനമന്ത്രി അലീറ്ററോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് എമിറോസ് ബ്രിട്ടോ അദ്ധ്യക്ഷത വഹിക്കും . എൽ പി.വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാത്ഥി പ്രധാനമന്ത്രിയും ,യു ,പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാത്ഥി പ്രസിഡന്റുമാകും.ഹൈസ്ക്കൂൾ ഒന്നാം സ്ഥാനം ലഭിച്ച കാക്കാഴം ഗവ എച്ച്.എസ്സ് ,സ് വിദ്യാത്ഥി കെ.അബിൻ രാജ് സ്വാഗതം പറയും .

date