Skip to main content

ഫ്രീഡം റൈഡർ ബൈക്ക് റാലി ബുധനാഴ്ച (നവംബർ 9) കൊച്ചിയിൽ

 

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫ്രീഡം റൈഡർ ബൈക്ക് റാലി നവംബർ 9 ബുധനാഴ്ച കൊച്ചിയിലെത്തും. ന്യൂ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ നിന്നാരംഭിച്ച റാലി രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് കൊച്ചിയിലെത്തുന്നത്. ബുധനാഴ്ച വൈകിട്ട് 4 ന് കൊച്ചി മറൈൻ ഡ്രൈവിലെത്തുന്ന ബൈക്ക് റാലി പിറ്റേ ദിവസം നവംബർ 10 ന് രാവിലെ 8 മണിക്ക് കൊച്ചി മറൈൻ ഡ്രൈവിൽ നിന്നു തന്നെ കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കും. 75 റൈഡർമാരാണ് സംഘത്തിലുള്ളത്.

സെപ്റ്റംബർ 9 ന് ഡൽഹിയിൽ നിന്നാരംഭിച്ച യാത്ര ചണ്ഡിഗഡ്, ജമ്മു, കശ്മീർ, കാർഗിൽ,ലേ, ഷിംല, ലക്നൗ, വാരണാസി, ഇറ്റാനഗർ, കോഹിമ, സിൽച്ചാർ, കൊൽക്കത്ത, ഭുവനേശ്വര്, ഹൈദരാബാദ്, ചെന്നൈ, പുതുച്ചേരി, രാമേശ്വരംവഴിയാണ് കന്യാകുമാരി എത്തിയത്. ഇതുവരെ 20 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും സംഘം പിന്നിട്ടു.
 

date