Skip to main content
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡോ. രേണു രാജും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും മറ്റ് അംഗങ്ങ

മഴക്കാല അനുബന്ധ ശുചീകരണത്തിന് പ്രാധാന്യം നൽകണം : ജില്ലാ കളക്ടർ

 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മഴക്കാല അനുബന്ധ ശുചീകരണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിൽ പ്രാധാന്യം നൽകണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.    

ജില്ലയിലെ 58 തദ്ദേശഭരണ സ്ഥാപനങ്ങളുടെ (12  ബ്ലോക്ക് പഞ്ചായത്തുകൾ, 6  നഗരസഭകൾ, 40   ഗ്രാമ പഞ്ചായത്തുകൾ) ഭേദഗതി വരുത്തിയ വാർഷിക പദ്ധതിക്ക്  യോഗം അംഗീകാരം നൽകി.

ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. ഫാത്തിമ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. കെ. തുളസി, കെ.വി. അനിത, ജമാൽ മണക്കാടൻ, ദീപു കുഞ്ഞുകുട്ടി, ഷൈമി വ൪ഗ്ഗീസ്, ലിസി അലക്സ്, എ.എസ്. അനിൽ കുമാ൪, മനോജ് മൂത്തേടൻ, സനിത റഹിം, റീത്താ പോൾ, മേഴ്സി ടീച്ച൪, പി. കെ. ചന്ദ്രശേഖരൻ,  ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date