Skip to main content

സഹചാരി അവാർഡിന് അപേക്ഷ ക്ഷണിച്ചു

ഗവൺമെന്‍റ്/എയ്ഡഡ്/ പ്രാെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസത്തിന് പുറമേ അവർക്കായി നടപ്പിലാക്കുന്ന മെഡിക്കൽ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിൽ സഹായിക്കുന്ന ജില്ലയിലെ മികച്ച മൂന്ന് എന്‍.എസ്.എസ്/എന്‍.സി.സി/എസ്.പി.സി യൂണിറ്റുകൾക്ക് “സഹചാരി” പദ്ധതി പ്രകാരമുള്ള അവാർഡിനായി അപേക്ഷ ക്ഷണിച്ചു. 2021 സാമ്പത്തിക വർഷത്തിൽ ഇത്തരത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച യൂണിറ്റുകളിൽ നിന്ന് സ്ഥാപന മേധാവി ശുപാർശ ചെയ്തതായ അപേക്ഷകൾ ആവശ്യമായ രേഖകൾ ഫോട്ടോ സഹിതം നവംബര്‍ 20- ന് മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 04842425377

date