Skip to main content

കൃഷി അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ  അംഗമാകുന്നതിന് അപേക്ഷ ക്ഷണിച്ചു

 കൃഷി അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ  അംഗമാകുന്നതിന് എറണാകുളം ജില്ലയിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  സ്വന്തമായി 10 സെന്റ് മുതൽ 2 ഏക്കർ വരെ കൃഷി ഭൂമി ഉള്ളവർക്കും പുതിയതായി കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയിലേയും ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഒരു കൃഷിഭവൻ പരിധിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 10 അപേക്ഷകർക്ക് ഫാം പ്ലാൻ തയ്യാറാക്കി നൽകും. അതനുസരിച്ച് ശാസ്ത്രീയ കൃഷി രീതി അവലംബിച്ച് കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.  അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം 2022-23 വർഷത്തെ കരം തീർത്ത രസീതിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ് എന്നിവ സഹിതം നവംബർ 18ന് മുൻപ് കൃഷിഭവനിൽ നൽകണം.

date