Post Category
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ആലപ്പുഴ: കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 2022-23 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് വരെ (പ്രൊഫഷണല്‍ കോഴ്സ് ഉള്‍പ്പടെ) ചേര്‍ന്ന് പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കന്‍ അര്‍ഹത.
പൂരിപ്പിച്ച അപേക്ഷ നവംബര്‍ 30-നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ ജില്ല ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറം peedika.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0477 2230244.
date
- Log in to post comments