Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതിയിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കും സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ഡി./ ഡി.പി.എം. യോഗ്യതയുള്ളവര്‍ക്കും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം.ഫില്‍/ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി. ഡിപ്ലോമയും ആര്‍.സി.ഐ. രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 17-ന് വൈകിട്ട് 5-നകം ആലപ്പുഴ കൊട്ടാരം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നേരിട്ട് എത്തണം. അഭിമുഖത്തിന് ശേഷമാകും നിയമനം. ഫോണ്‍; 0477 2251650, 2252329.

date