Skip to main content

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി

ആലപ്പുഴ : ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു വാർഡുകളിലെ വോട്ടെടുപ്പ് അവസാനിച്ചു.

എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാർഡ് നാലിൽ (വാത്തറ) 75.58 ശതമാനം പോളിങ് രേഖപ്പെടുത്തി
501 പുരുഷന്മാരും 535 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ വോട്ടറും വോട്ട് രേഖപ്പെടുത്തി.
പാണ്ടനാട് ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ (വൻമഴി വെസ്റ്റ്) 77.9 ശതമാനം പോളിങ് രേഖപ്പെടുത്തി. 256 പുരുഷന്മാരും 340 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് എട്ടിൽ 81.96 ശതമാനം പോളിങ് രേഖപ്പെടുത്തി. 302 പുരുഷന്മാരും 357 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

മുതുകുളം ഗ്രാമപഞ്ചായത്ത് വാർഡ് നാലിൽ (ഹൈസ്‌കൂൾ വാർഡ്) 73.18 ശതമാനം പോളിങ് രേഖപ്പെടുത്തി. 414 പുരുഷന്മാരും 541 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

പാലമേൽ ഗ്രാമപഞ്ചായത്ത് വാർഡ് 11 (ആദിക്കാട്ടുകുളങ്ങര തെക്ക്) 76.5 ശതമാനം പോളിങ് രേഖപ്പെടുത്തി. 526 പുരുഷന്മാരും 659 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.
നാളെ (നവംബർ പത്ത്) വോട്ടെണ്ണൽ.

date