Skip to main content

അറിയിപ്പുകള്‍

ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

 

ഗവ. എഞ്ചിനീയറിംഗ് കോളേജിലെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് എ ഇ ആൻഡ് ഐ വിഭാഗത്തിലെ പ്രൊസസ്സ് കൺട്രോൾ ലാബിലേക്ക് ഡാറ്റാ അക്വിസിഷൻ സിസ്റ്റം വിത്ത് 1/വി &വി/1 കൺവേർട്ടർ വാങ്ങുന്നതിനു വേണ്ടി മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ സ്വീകരിക്കുന്ന തീയതി നവംബർ 17 ഉച്ചക്ക് 2.00 മണി. അന്നേദിവസം വൈകിട്ട് 3 മണിക്ക് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0495 2383220,0495 2383210 . 

 

 

 

സ്പോർട്സ് കൗൺസിലിന്റെ അറിയിപ്പ് 

 

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നിർദ്ദേശപ്രകാരം വിവിധ കാരണങ്ങളാൽ സസ്പെൻഡ് ചെയ്തിരിക്കുന്ന കായിക സംഘടനകൾ നടത്തുന്ന ജില്ലാ, സംസ്ഥാന, ദേശീയ മൽസരങ്ങളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ കായിക താരങ്ങൾ പങ്കെടുക്കുവാൻ പാടില്ല എന്ന് സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. 

 

 

 

 

ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

 

ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ടാക്സി പെർമിറ്റുളള എ സി കാർ (ഡ്രൈവർ ) ഉൾപ്പെടെ വാടകയ്ക്ക് എടുക്കുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ നവംബർ 15 ന് വൈകിട്ട് 3 മണിക്ക് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ പ്ലാനിംഗ് ഓഫീസ്, കോഴിക്കോട്, എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495- 2371907

 

 

 

 

താല്പര്യ പത്രം ക്ഷണിക്കുന്നു 

 

ജില്ലാ കലക്ടറുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വാഭിമാൻ സോഷ്യൽ സർവീസ് & ചാരിറ്റബിൾ സൊസൈറ്റിയിൽ 2 വർഷത്തെ എഗ്രിമെന്റ് വച്ച് പറമ്പിൽ തേങ്ങ വിലക്കെടുക്കുക, പറമ്പ് പരിപാലിക്കുക, കൃഷി നടത്തുക എന്ന വ്യവസ്ഥയിൽ തൽപരരായ ഉടമസ്ഥരിൽ നിന്നും താല്പര്യ പത്രം ക്ഷണിച്ചു കൊളളുന്നു. വിവരങ്ങൾക്ക്: 8891889720  

 

 

 

 

പട്ടയ അപേക്ഷകൾ: രേഖകളുമായി ഹാജരാകണം 

 

ലാൻഡ് ട്രൈബൂണലുകളിലെ പട്ടയ അപേക്ഷകൾ 2023 മെയ് 30 നകം തീർപ്പാക്കുന്നതിന് സർക്കാർ കർമ്മ പരിപാടി വിഭാവനം ചെയ്തിട്ടുണ്ട്.ആയതിനാൽ കോഴിക്കോട് റവന്യൂ റിക്കവറി തഹസിൽദാർ &സ്പെഷൽ ലാന്റ് ട്രൈബൂണൽ -വി 1ൽ അപേക്ഷ നൽകിയിരിക്കുന്ന ആളുകൾ ബന്ധപ്പെട്ട രേഖകളുമായി ലാന്റ് ട്രൈബൂണൽ -വി 1ൽ ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക്: 0495 2374300  

 

 

 

അപേക്ഷ ക്ഷണിച്ചു  

 

വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള ഉത്തരവാദിത്ത ടൂറിസം മിഷൻ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി യുടെ ഭാഗമായി മത്സ്യം കൊണ്ടുളള ഭക്ഷണ വിഭവങ്ങൾ, പട്ടം, ട്രാവൽ സോപ്പ്, കീ ചെയിൻ, തുണിപ്പാവ, ജൂട്ട് ഐഡി കാർഡ് എന്നിവയുടെ നിർമ്മാണത്തിനും ഗാർഡനിങ് സ്കിൽ, പൂച്ചെണ്ട് ക്രമീകരണം, വെർമി കമ്പോസ്റ്റ് നിർമ്മാണം, പേപ്പർ പൾപ്പ് കരകൗശല വസ്തുക്കൾ, സോപ്പ് നിർമ്മാണം, മരം കൊണ്ടുളള സ്റ്റാൻഡുകൾ, മരം കൊണ്ടുളള ചെടിച്ചെട്ടികൾ നിർമ്മാണം എന്നിങ്ങനെ വിവിധ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കോർഡിനേറ്റർ, ഉത്തരവാദിത്ത ടൂറിസം മിഷൻ, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ഓഫീസ്, ഡിടിപിസി ബിൽഡിങ്, ഡിഇഒ കോമ്പൗണ്ട് മാനാഞ്ചിറ കോഴിക്കോട്. കൂടുതൽ വിവരങ്ങൾക്ക്: 09526748398  

 

 

 

അപേക്ഷ ക്ഷണിച്ചു  

 

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ 2021-2022 അദ്ധ്യയന വര്‍ഷത്തില്‍ ഡിഗ്രി ,പി.ജി (പ്രൊഫഷണല്‍ കോഴ്സ് ഉള്‍പ്പെടെ) കോഴ്സുകളില്‍ ഉന്നത വിജയം നേടിയ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു .അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി കാര്‍ഡിന്റെ കോപ്പി ,ആധാര്‍ കാര്‍ഡ് കോപ്പി ,വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി ,അനുബന്ധ മാര്‍ക്ക്ലിസ്റ്റ് / സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി , അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി , പാസ്സ്പോര്‍ട്ട് സൈസ്ഫോട്ടോ എന്നിവ ഹാജരാക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബർ 20. വിശദവിവരങ്ങള്‍ക്ക് : 04952372437 

 

 

 

അപേക്ഷ ക്ഷണിച്ചു  

 

ചീഫ് ഇലക്ട്രീക്കൽ ഇൻസ്പെക്ടറുടെ നം:20891/2021/സിഇഐ തിയ്യതി 02-11-2022 ലെ ഉത്തരവ് പ്രകാരം കോഴിക്കോട് ജില്ലയിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് കാലാവധി കഴിഞ്ഞ ലിഫ്റ്റ്/എസ്കലേറ്റർ എന്നിവയുടെ ലൈസൻസ് പുതുക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ തുകയായ 3310 രൂപ (ലിഫ്റ്റ് ഒന്നിന്) ഒടുക്കി ലൈസൻസ് പുതുക്കി നൽകുന്നതിനുളള നടപടികൾ ആരംഭിച്ചു. അപേക്ഷ സ്വീകരിക്കുന്നതിനുളള സമയ പരിധി നവംബർ 10 മുതൽ 2023 ഫെബ്രുവരി 9 വരെ. 

 

 

 

 

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

 

കൊയിലാണ്ടി ഗവ.ഐടിഐയിൽ മൾട്ടീ മീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ ഇഫക്ടസ് ട്രേഡില്‍ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു . ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവർത്തി പരിചയം , അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയം /ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉള്ളവരായിരിക്കണം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളുമായി നവംബർ കൂടുതൽ വിവരങ്ങൾക്ക് :04962631129.

 

 

 

 

 

date