Skip to main content

കൊയിലാണ്ടി ന​ഗരസഭയിൽ ജൈവവേലി പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി ന​ഗരസഭയിൽ കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സൗജന്യ പയർ വിത്ത് വിതരണവും ശീമക്കൊന്ന ഉപയോഗിച്ചുള്ള ജൈവവേലി പദ്ധതിയും ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. 

 

തെങ്ങുകൾക്ക് പച്ചിലവളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശീമക്കൊന്ന കമ്പ് വിതരണം ചെയ്യുന്നത്. തിരഞ്ഞെടുത്ത കേര കർഷകർക്കാണ് പയർവിത്തും ശീമക്കൊന്ന കമ്പും വിതരണം ചെയ്യുന്നത്.

 

വികസനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രീജിഷ, കൃഷി ഓഫീസർ പി.വിദ്യ, കൃഷി അസിസ്റ്റൻറ് പി.കെ അംന, കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ പാടശേഖര സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date