Skip to main content

വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ രചന മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു

ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ബോധവൽകരണം,ഭരണ ഭാഷാ വാരാഘോഷം എന്നീ പരിപാടികളുടെ ഭാ​ഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച വിവിധ രചന മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. നവംബർ 14 ന് വൈകിട്ട് 4 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

 

യു. പി വിഭാഗം ചിത്രരചനാ മത്സരത്തിൽ രാമനാട്ടുകര ജി.യു. പി. എസ് വിദ്യാർത്ഥിനി ആരാധ്യ കെ ഒന്നാം സ്ഥാനം നേടി. കൊയിലാണ്ടി ബി. ഇ. എം യു. പി സ്കൂൾ വിദ്യാർത്ഥി ശ്രീഹരി എ. കെ യാണ് രണ്ടാം സ്ഥാനം നേടിയത് . ഹൈസ്കൂൾ/ഹയർസെക്കന്ററി വിഭാഗം ചിത്രരചന മത്സരത്തിൽ കല്ലായി ജി. ജി എച്ച്. എസ്. എസ് വിദ്യാർത്ഥികളായ അമീൻ അബ്ദുള്ള എം ഒന്നാം സ്ഥാനവും റഹൂഫ് കെ. പി രണ്ടാം സ്ഥാനവും നേടി.

 

ഹൈസ്കൂൾ വിഭാഗം കവിതാ രചനാ മത്സരത്തിൽ മടപ്പള്ളി ജി. വി. എച്ച്. എസ്.എസ് വിദ്യാർത്ഥിനി അനിവേദ എ.ആർ ഒന്നാം സ്ഥാനവും പൂനൂർ ജി. എച്ച്. എസ്. എസ് വിദ്യാർത്ഥിനി ദേവപ്രിയ പി. കെ രണ്ടാം സ്ഥാനവും നേടി. യു. പി വിഭാഗത്തിൽ ഉണ്ണികുളം ജി. യു. പി.എസ് വിദ്യാർത്ഥിനി ശ്രേയ എം. എൽ ഒന്നാം സ്ഥാനവും നേടി.

 

ഹൈസ്കൂൾ വിഭാഗം ഉപന്യാസരചനാ മത്സരത്തിൽ പൂനൂർ ജി. എച്ച്. എസ്. എസ് വിദ്യാർത്ഥിനി ദേവപ്രിയ പി കെ ഒന്നാം സ്ഥാനവും നടക്കാവ് ജി. വി. എച്ച്. എസ്. എസ് വിദ്യാർത്ഥിനി ഇന്ദുലേഖ എ. ഡി രണ്ടാം സ്ഥാനവും നേടി. യു. പി വിഭാഗം ഉപന്യാസരചനാ മത്സരത്തിൽ ഉണ്ണികുളം ജി. യു. പി.എസ് വിദ്യാർത്ഥിനി ശ്രേയ എം. എൽ ഒന്നാം സ്ഥാനം നേടി.

 

ഭരണ ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി നടത്തിയ കഥാ രചനാ മത്സരത്തിൽ ഹെെസ്ക്കൂൾ വിഭാ​ഗത്തിൽ സെന്റ് വിൻസെന്റ് കോളനി ജി.എച്ച്.എസ് സ്കൂളിലെ പുണ്യസെൽവരാജ് ഒന്നാംസ്ഥാനവും മർക്കസ് ഇന്റർ നാഷണൽ സ്കൂളിലെ മുഹമ്മദ് സഹൽ രണ്ടാം സ്ഥാനവും നേടി. യു പി വിഭാ​ഗത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾക്ക് മർക്കസ് ഇന്റർ നാഷണൽ സ്കൂളിലെ മുഹമ്മദ് സഹൽ, എം.സി.സി യു.പി സ്കൂൾ വിദ്യാർത്ഥിനി ഷെയ്‌സ് മുഹമ്മദ് എന്നിവർ അർഹരായി. ചെറുവറ്റ എം.ഒ.സി.എ.സ് കോളേജ് വിദ്യാർത്ഥിനി അനീഷ പി പ്രോത്സാഹന സമ്മാനം നേടി.

 

ഹെെസ്ക്കൂൾ വിഭാ​ഗം കവിതാരചനാ മത്സരത്തിൽ സെന്റ് വിൻസെന്റ് കോളനി ജി.എച്ച്.എസ് സ്കൂളിലെ എസ് ചിന്മയക്കാണ് ഒന്നാം സ്ഥാനം. കിനാശ്ശേരി ജി.വി.എച്ച്.എസ് സ്കൂളിലെ മെഹ്ന മറിയം രണ്ടാം സ്ഥാനവും നേടി. 

 

കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ മത്സരങ്ങളിൽ കാലിക്കറ്റ് യുണിവേഴ്സിറ്റി ക്യാമ്പസ് വിദ്യാർത്ഥിനി അനീന ജയ്മോൻ ഒന്നാം സ്ഥാനം നേടി. ലിസ കോളേജ് വിദ്യാർത്ഥിനി എ അനുശ്രീ രണ്ടാം സ്ഥാനം നേടി.

 

 

 

 

 

 

date