Skip to main content

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതി വിലയിരുത്തി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയിൽ ജില്ലാതല അവലോകന യോഗം ചേർന്നു. പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 

അർബൻ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഹെൽത്ത് ഗ്രാൻഡ് ഉപയോഗിച്ച് ഹെൽത്ത് ആൻഡ്‌ വെൽനെസ്സ് സെന്ററുകൾ സ്ഥാപിക്കുന്ന പ്രവർത്തി ഡിസംബറിൽ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. പദ്ധതി നിർവഹണത്തിൽ തുക ചെലവഴിക്കുന്നതിൽ അഞ്ചാം സ്ഥാനത്താണ് ജില്ല. 

 

ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അർബൻ ആഗ്ലോമറേഷൻ പുരോഗതി അവലോകനം ചെയ്തു. ഹെൽത്ത് ഗ്രാന്റ് 2021-22, ഡെപ്പോസിറ്റ് പ്രവർത്തികളുടെ പുരോഗതി എന്നിവയും അവലോകനം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസർ ടി. ആർ മായ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

date