Skip to main content

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

രാമനാട്ടുകര മുൻസിപ്പാലിറ്റിയുടെയും ഫാമിലി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്യാമ്പിൽ, ചികിത്സയിലുള്ള രോഗികളെ 

 ഡോക്ടർമാർ പരിശോധിക്കുകയും മരുന്നുകൾ നൽകുകയും ചെയ്തു. നിലവിൽ സ്ഥിരമായി മരുന്നുകൾ കഴിക്കുന്ന രോഗികൾക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും ആവശ്യമായ മറ്റു മരുന്നുകൾ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.

 

മുൻസിപ്പൽ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ. സുമംഗല രോഗികളെ പരിശോധിച്ചു. ഇ പി ഐ പി ലിസ്റ്റിൽ ഉൾപ്പെട്ട 1,2,3,25,30,31 ഡിവിഷനിലുള്ളവർക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിന്റെ തുടർച്ചയെന്നോണം, വരും ദിവസങ്ങളിൽ മറ്റു ഡിവിഷനുകളിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

 

സ്ഥിരം കമ്മിറ്റി ചെയർപേഴ്സൺമാരായ കെ എം യമുന, പി ടി നദീറ, വി.എം പുഷ്പ, കൗൺസിലർമാരായ ഗോപി, ഫൈസൽ, ഹസീന,മുൻസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

 

 

date