Skip to main content
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫ്രീഡം മോട്ടോ റൈഡിന് എറണാകുളം മറൈൻ ഡ്രൈവിൽ സ്വീകരണം നൽകിയപ്പോൾ

ഫ്രീഡം മോട്ടോ റൈഡ് ബൈക്ക് റാലിക്ക് സ്വീകരണം നൽകി

 

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫ്രീഡം മോട്ടോ റൈഡ് ബൈക്ക് റാലിക്ക് എറണാകുളത്ത് സ്വീകരണം നൽകി. എറണാകുളം ജില്ല സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി പി. സിമി ആന്റണിയുടെ നേതൃത്വത്തിലായിരുന്നു മറൈൻ ഡ്രൈവിൽ സ്വീകരണം നൽകിയത്.

ആരോഗ്യ ക്ഷമതയുടെ പ്രാധാന്യം ഉയർത്തിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 75 റൈഡർമാർ ഇന്ത്യ ചുറ്റുന്നത്. സെപ്തംബർ ഒൻപതിന് ന്യൂ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ നിന്നാരംഭിച്ച റാലി 20 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതിനോടകം 14,000 കി.മീറ്ററിലധികം പിന്നിട്ടു. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ച ശേഷം നവംബർ 26ന് ഡൽഹിയിൽ സമാപിക്കും.

എറണാകുളം ജില്ലാ ഭരണകൂടം, നെഹ്റു യുവകേന്ദ്ര എറണാകുളം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ - ആലപ്പുഴ എന്നിവ ചേർന്നാണ് റൈഡർമാരെ സ്വീകരിച്ചത്. ചടങ്ങിൽ അർജുന അവാർഡ് ജേതാവും സായ് പരിശീലകനുമായ സജി തോമസ്, നെഹ്റു യുവകേന്ദ്ര അക്കൗണ്ട്സ് ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ് ഒ. നന്ദകുമാർ,  മഹാരാജാസ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഷാജി മാത്യു, സായ് പരിശീലകൻ കൃഷ്ണദാസ്, ഒഡീഷ സ്വദേശിയും റൈഡറുമായ ഗോട്ടാ സതീഷ് കുമാർ  തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്ച എറണാകുളത്ത് തങ്ങുന്ന സംഘം വ്യാഴാഴ്ച രാവിലെ കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കും.

date