Skip to main content

നവകേരളം തദ്ദേശകം 2.0: അവലോകന യോഗത്തില്‍ നാളെ മന്ത്രി എം.ബി. രാജേഷ് പങ്കെടുക്കും

 

ആലപ്പുഴ: നവകേരളം തദ്ദേശകം 2.0 പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ നാളെ

(നവംബര്‍ 11) രാവിലെ 10-ന് ജില്ലാതല അവലോകന യോഗം ചേരും. ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായാണ് മന്ത്രി സംവദിക്കുന്നത്. കണിച്ചുകുളങ്ങര സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

മനസോടിത്തിരി മണ്ണ് കാമ്പയിനിന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയ്ക്കായി പത്ത് ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ഭൂമി നല്‍കിയ കൃഷ്ണപുരം എസ്.എന്‍. വില്ലയിലെ എം. സഹദേവനെ മന്ത്രി ആദരിക്കും. ഭൂമി നല്‍കുന്നതിനുള്ള സമ്മതപത്രവും മന്ത്രി ഏറ്റുവാങ്ങും. 2020-21 ലെ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി തിരഞ്ഞെടുത്ത വീയപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ബാബുക്കുട്ടന്‍ നായര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റ് കൈമാറും.

ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് പി.പി. സംഗീത, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. സജീവന്‍, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എസ്. താഹ എന്നിവര്‍ പൊതു ചര്‍ച്ചയില്‍ പങ്കെടുക്കും.

ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, റൂറല്‍ ഡയറക്ടര്‍ എച്ച്. ദിനേശന്‍, അര്‍ബന്‍ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനഭായ്, അഡീഷണല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ അബ്ദുല്‍ സലീം, ജോയിന്റ് ഡയറക്ടര്‍മാരായ കെ. ഹരികുമാര്‍, ത്രേസ്യാമ്മ ആന്റണി, ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ശോഭനകുമാരി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.ആര്‍. സുന്ദര്‍ ലാല്‍, ജില്ല ടൗണ്‍ പ്ലാനര്‍ കെ.എഫ്. ജോസഫ്, പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.

date