Skip to main content

ക്ഷേമപെൻഷന് അപേക്ഷിക്കാം

കോട്ടയം: സംസ്ഥാനത്തെ വിശ്വകർമ വിഭാഗത്തിൽപ്പെട്ട ആശാരിമാർ, സ്വർണ്ണപ്പണിക്കാർ, മൂശാരികൾ, ഇരുമ്പുപ്പണിക്കാർ, ശിൽപി വിഭാഗത്തിൽപ്പെടുന്ന 60 വയസ് പൂർത്തിയായ മറ്റു ക്ഷേമപെൻഷനുകൾ ലഭിക്കാത്ത തൊഴിലാളികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസ ക്ഷേമപെൻഷൻ ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്‌റ്റേഷൻ, കാക്കനാട്, എറണാകുളം - 682030 എന്ന വിലാസത്തിൽ ലഭ്യമാക്കണം.  അപേക്ഷ ഫോം www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദ വിവരത്തിന് ഫോൺ:  0484 2983130.

(കെ.ഐ.ഒ.പി.ആർ. 2723/2022)  

date