Skip to main content

മീനച്ചിൽ താലൂക്ക് വികസനസമിതി യോഗം നടന്നു

കോട്ടയം: മീനച്ചിൽ താലൂക്ക്തല വികസന സമിതി യോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ടോയ്‌ലെറ്റുകൾ അടിയന്തരമായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ പാറപ്പള്ളി - കിഴപറയാർ - ഇടമറ്റം റോഡിൽ അപകട ഭീഷണിയിലായ കലുങ്ക് അടിയന്തരമായി പുനർ നിർമ്മിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകളുടെ പേരിൽ നടപടി എടുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. മൂന്നിലവ് പഞ്ചായത്തിൽപ്പെട്ട മീനച്ചിലാറിന്റെ കുറുകെയുള്ള മൂന്നിലവ് കടവുപുഴ പാലം പ്രകൃതിക്ഷോഭം മൂലം തകർന്നത് പി.ഡബ്ല്യു.ഡി. റോഡ്‌സ് പുനർ നിർമ്മിക്കണം. ഈരാറ്റുപേട്ട - വാഗമൺ റോഡ് നിർമ്മാണം വേഗത്തിൽ  പൂർത്തിയാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
 താലൂക്ക് വികസന സമിതി അംഗം പി.എം. ജോസഫ് യോഗത്തിൽ അധ്യക്ഷനായിരുന്നു. മീനച്ചിൽ തഹസിൽദാർ വി.എസ്. സിന്ധു, പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

(കെ.ഐ.ഒ.പി.ആർ. 2729/2022)  

date